കൂത്താട്ടുകുളം: എം സി റോഡിലെ നടപ്പാതയിൽ അപകട കുഴികൾ നിറഞ്ഞു. സ്ലാബുകൾ ഒടിഞ്ഞനിലയിൽ അഞ്ചിടങ്ങളിൽ കുഴികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
കെ എസ് ടി പി യുടെ കീഴിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാരണം, നിരവധി കാൽ നടയാത്രക്കാർ അപകടത്തിൽ പെടുന്നുണ്ട്. ഇവരെ പരിസരത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിക്കുന്നത്. നടപ്പാതയിലെ തകർന്ന സ്ലാബുകൾ മാറ്റി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി.