കൊച്ചി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ പ്രതിവാര സാംസ്കാരിക കൂട്ടായ്മയായ ബുധസംഗമത്തിന്റെ ദശവാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന സാഹിത്യപുരസ്കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിച്ചു. ബാലസാഹിത്യവിഭാഗത്തിനാണ് ഈ വർഷം പുരസ്കാരം നൽകുന്നത്. 2014 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക. പതിനായിരം രൂപയും സാക്ഷ്യപത്രവും മൊമെന്റോയുമാണ് സമ്മാനം. കൃതികളുടെ 3 കോപ്പിവീതം സെപ്തംബർ 30ന് മുമ്പ് സെക്രട്ടറി എസ്.എൻ.ഡി.പി ലൈബ്രറി, കാലടി തപാൽ, എറണാകുളം-683574 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 9947882499.