pimples

മുഖത്തുണ്ടാകുന്ന ചെറിയൊരു നിറവ്യത്യാസം പോലും മറ്റുള്ളവരുടെ കണ്ണിൽ പതിയുന്നത് പലരേയും മാനസികമായി തളർത്താറുണ്ട്. ത്വക്ക് മനുഷ്യശരീരത്തെ സംരക്ഷിക്കുന്ന പുറംഭാഗമായതിനാൽ അന്തരീക്ഷത്തിൽ വരുന്ന ഏതു മാറ്റവും ആദ്യം പ്രതിഫലിക്കുന്നത് അതിലാണ്. മുഖക്കുരുവിന്റെ സാധാരണ രീതിയിലുള്ള ശമനത്തെ തടസപ്പെടുത്തുന്നതുകൊണ്ടാണ് കൊളോജൻ രൂപപ്പെടാത്തതും മുഖക്കുരു പാടുകൾ നിലനിൽക്കുന്നതും.

മുഖക്കുരുവിന്റെ ഭാഗത്തെ എൻസൈമുകൾ കോളോജനെയും എലാസറ്റിനെയും നശിപ്പിച്ചുകളയുന്നു. തന്മൂലം മുഖക്കുരു പഴുപ്പ്, കൊളോജന്റെയും എലാസറ്റിക്ക കോശങ്ങളുടെയും പുനർജനനം അസാദ്ധ്യമാക്കുന്നതിനാൽ മുഖക്കുരു പാടുകൾ ശക്തിയായി രൂപപ്പെടുന്നു. ഇത്തരം പാടുകളെ അകറ്റാൻ ഇന്ന് ലഭ്യമാകുന്ന ചികിത്സാ മാർഗമാണ് നാനോ ഫ്രാക്ഷണൽ റേഡിയോ ഫ്രീക്വൻസി.

ത്വക്കിന്റെ പ്രതലത്തിൽ റേഡിയോ ഫ്രാക്ഷണൽ പ്രവാഹം അയയ്ക്കുന്നതിനാൽ ത്വക്ക് സ്കാനർ താരതമ്യേന ഒരേതരത്തിലുള്ളതും വേദന ചെറിയ അളവിലുമായിരിക്കും. പഴയ രീതിയിലുള്ള നാനോ ഫ്രാക്ഷണൽ ചികിത്സയെ അപേക്ഷിച്ച് ഇതിലുള്ള ഊർജം ക്രമാനുസൃതമായി ഓരോ രോഗിയിലും അനുയോജ്യമായി ഉപയോഗിക്കാൻ ഡോക്ടർക്ക് കഴിയുമെന്നതും ഗുണകരമാണ്. റേഡിയോ ഫ്രീക്വൻസി ചികിത്സ വളരെ കാലങ്ങളായി നിലനിൽക്കുന്നതും സുരക്ഷിതവുമാണ്. ഏതാണ്ട് 3 മുതൽ 4 തവണവരെ ഒരു ഭാഗത്തേക്ക് മാത്രം ചികിത്സ വേണ്ടിവരും. ഓരോ രോഗിയിലും ഇത് വ്യത്യസ്തപ്പെട്ടിരിക്കും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വേദന ഇല്ലാതെ നടത്താവുന്ന ചികിത്സയാണിത്. കേവലം 30 മിനിട്ടിനുള്ളിൽ ഒരു ഭാഗത്തുള്ള ചികിത്സ നടത്താവുന്നതും ഉടൻ അതിന്റെ ഗുണം ലഭിക്കുമെന്നതുമാണ് ചികിത്സയുടെ പ്രധാന മേന്മ.

ഡോ. എ.ജെ.ഗിൽഡ്,

സ്പെഷ്യലിസ്റ്റ്സ് ആശുപത്രി,

കൊച്ചി

ഫോൺ: 0484 - 2887800