തൃപ്പൂണിത്തുറ: വിദ്യാലയങ്ങളിൽ കുട്ടികളുടെ ചിത്രകല, കല , സാഹിത്യം എന്നിവ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി തൃപ്പൂണിത്തുറ ഉപജില്ലാ പ്രവർത്തന ഉദ്ഘാടനം പ്രശസ്ത സിനിമാ സീരിയൽ നടനും സാഹിത്യകാരനുമായ ഹരിയേറ്റുമാനൂർ നിർവഹിച്ചു . ബി.പി.ഒ ഉഷ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു .എ.ഇ.ഒ അജിത് പ്രസാദ് തമ്പി സ്വാഗതവും , വിദ്യാരംഗം ഉപ ജില്ലാ കോർഡിനേറ്റർ പ്രീത കമ്മത്ത് കെ.പി കൃതജ്ഞതയും രേഖപ്പെടുത്തി .വിഷ്ണു രാജ് ,ആർ .എൽ .വി .ജി.യു.പി സ്കൂൾ ഹെഡ്മിസ്റ്റ്റസ് വൃന്ദ സോമൻ എന്നിവർ സംസാരിച്ചു .
സമ്മേളനത്തിന് ശേഷം വിഷ്ണു രാജിന്റെ നേതൃത്വത്തിൽ ഏകദിന നാടകശിൽപ്പശല നടന്നു .തൃപ്പൂണിത്തുറ ഉപജില്ലയിലെ 60 വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ നാടക ശിൽപശാലയിൽ പങ്കെടുത്തു .