പെരുമ്പാവൂർ:കീഴില്ലം ക്ഷീരോത്പാദക സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സഹകരണ ജനാധിപത്യ മുന്നണി പാനലിനു ജയം. യുഡിഎഫ് സ്ഥാനാർത്ഥികൾ മത്സരിച്ച ആറ് സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. പട്ടികജാതി സംവരണത്തിൽ മത്സരിച്ച സ്ഥാനാർത്ഥി നേരത്തെ എതിരില്ലാത്ത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വനിതാ സംവരണത്തിൽ യുഡിഎഫ് പാനലിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. ഇവിടെ എൽ. ഡി. എഫ്. സ്ഥാനാർത്ഥികൾ വിജയം കണ്ടു.
മുപ്പത് വർഷത്തോളമായി എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന സംഘമാണ്, ഇപ്പോൾ യു.ഡി.എഫ് ഭരണത്തിൻ കീഴിലായത്. വിജയാഹ്ലാദ പ്രകടനത്തിന് ജോയ് പതിക്കൽ,ജോയ് മനയത്തുകുടി, ജോജോ കീഴില്ലം, എൽദോസ് പോൾ, ഷിജോ വർഗീസ്, ജെയ്‌സൺ കെവി, പോളച്ചൻ,യേശുദാസ് പാപ്പച്ചൻ, ഐസക്ക് തുരുത്തിയിൽ, രാജൻ വർഗീസ്, ലിജിൻ മത്തായി, സാജു മനയത്തുകുടി, സി.ജെ. പോൾ, ലൈജു തോമസ്, കെ വി എൽദോ, ബാബു, സജി ടി ടി, ബേസിൽ മണ്ട്രത്ത്, തമ്പി പാലക്കാടൻ എന്നിവർ നേതൃത്വം നൽകി.
ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
എം.റ്റി. ചാക്കോ, മാത്യു പൗലോസ്, റോയ് മനയത്തുകുടി, സജി തണ്ടത്ത്, എം.എ. വർഗീസ്, പി. എസ്. രമാദേവിയമ്മ, വി.കെ. ദേവകി, രാധാമണി രാധാകൃഷ്ണൻ, കെ പി കുഞ്ഞമ്മ