കുറുപ്പംപടി:പുഴുക്കാട് ഗവ.എൽ. പി. സ്‌കൂളിൽ ഔഷധ സസ്യ പ്രദർശനവും ഔഷധ കഞ്ഞി വിതരണവും നടത്തി.കുട്ടികൾ കൊണ്ടുവന്ന നൂറോളം ഔഷധ സസ്യങ്ങൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.എ.ടി. അജിത്കുമാർ, ഷൈമി വറുഗീസ്, ഷോജ റോയി, ബിബിൻ പുനത്തിൽ, എച്ച്. എം. അന്നക്കുട്ടി എ. എം,കോ-ഓർഡിനേറ്റർ രാഗേഷ് ഇ.കെ,കെ. അജിത്കുമാർ,പി.എൽ. ബിജി എന്നിവർ പങ്കെടുത്തു