കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് കാമ്പസിലെ സ്‌കൂൾ ഒഫ് ഫിഷറി എൺവയർമെന്റിൽ എം.എസ് സി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. പനങ്ങാട്ടെ കുഫോസ് ആസ്ഥാനത്ത് രാവിലെ 10 നാണ് സ്‌പോട്ട് അഡ്മിഷൻ. കുഫോസിന്റെ പ്രവേശന പരീക്ഷ എഴുതാത്തവരെയുംപരിഗണിക്കും.

ഡിസാസ്റ്റർ മാനേജ്‌മെന്റ്, ക്‌ളൈമറ്റ് സയൻസ്, റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.എസ്, എൺവയർമെന്റൽ സയൻസ് എന്നീ എം.എസ് സി കോഴ്‌സുകളിലാണ് ഒഴിവുകൾ. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും ഒറിജനൽ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : www.kufos.ac.in