മൂവാറ്റുപുഴ:പൊട്ടിത്തെറിച്ച കോഴിയും ഇറച്ചി പുട്ടും. പിടിയും കോഴിക്കറിയും. പിന്നെ വിവി​ധ തരം പായസങ്ങളുടെ മേളവും.കഫേ കുടുംബശ്രീ ഭക്ഷ്യ മേള ഇന്ന് സമാപിക്കും.

നഗരസഭയും, കുടുംബശ്രീയും, ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി മുനിസിപ്പൽ ടൗൺഹാളിലാണ് ഭക്ഷ്യമേളയും, ഉല്പന്ന വിപണനവും നടത്തുന്നത്. വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ തത്സമയം മായം ഒന്നും ചേർക്കാതെ പാചകം ചെയ്‌തെടുത്ത വിഭവങ്ങളായതിനാൽ മേളയിൽ വൻ ജനത്തി​രക്കാണ്. മുളയരി, ചെറുപയർ, പാലട തുടങ്ങി വിവിധ തരത്തിലുള്ള പായസങ്ങളുണ്ട്. പുതിയ വിഭവമായ ചിക്കൻ പൊട്ടിത്തെറിച്ചത് ജനപ്രി​യമായി​. രാവിലെ 11 ന് ആരംഭി​ക്കും.രാത്രി 9ന് മേള സമാപിക്കും.