#മിനിമം ചാർച്ച് 20രൂപ

ഇടപ്പള്ളി : ഓട്ടം പോയി മടങ്ങി വരുന്ന ഓട്ടോറിക്ഷയിൽ ചാടികയറുമ്പോൾ ഓർക്കുക ഇത് നഗരമാണ് റിട്ടൺ ചാർജ് കൊടുത്തു പോകാമെന്നു കരുതേണ്ട .നഗരത്തിലെ തിരക്കേറിയ ഇടപ്പള്ളിയുൾപ്പെടയുള്ള സ്ഥലങ്ങളിൽ മടക്കയാത്രയിൽ വരുന്ന ഓട്ടോറിക്ഷകളിൽ കൈകാണിച്ചു കയറിപ്പറ്റുന്നവർക്കു പണിപാളുകയാണ് . കവലകളിലും മറ്റും എത്തി പത്തുരൂപ നീട്ടുമ്പോഴായാണ് സംഗതി മാറുന്നത് . മടക്കയാത്രയാണ് പക്ഷെ പറഞ്ഞിട്ട് കാര്യമില്ല ,മിനിമം ഇരുപതു രൂപ നൽകണം .ഓട്ടോറിക്ഷക്കാരുടെ ഈ വാദഗതികൾക്കു മുന്നിൽ വെട്ടിലാകുന്ന യാത്രക്കാരുടെ എണ്ണം കവലകളിൽ ഏറുകയാണിന്നു. കഴിഞ്ഞ മൂന്ന് മാസമായിട്ടാണ് റിട്ടൺ ചാർജ് പത്തുരൂപയിൽ നിന്നും കുതിച്ചു ഇരുപതിന്‌ മുകളിലേക്ക് കടന്നത് .എന്നാൽ നഗരത്തിനു വെളിയിൽ പത്തു രൂപയേയുള്ളു . ഏറ്റുവും കൂടുതൽ ചൂഷണം നടക്കുന്നത് പോണേക്കര -ഇടപ്പള്ളി ,ചങ്ങമ്പുഴ റൂട്ടുകളിലാണ് . ഇതുവഴി എപ്പോഴും ബസുകൾ ഇല്ലാത്തതിനാൽ ശരിക്കും യാത്രക്കാരെ മുതലെടുക്കുന്ന സമീപനമാണ് ഇവിടുത്തെ ഓട്ടോറിക്ഷ ജീവനക്കാർ സ്വീകരിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു . അതേസമയം കൂടുതൽ തുക ഈടാക്കാത്തവരും ഉണ്ട് .