ഇടപ്പള്ളി : തിരക്കേറിയ നഗരത്തിലെ തിരക്കിട്ട ജീവിതത്തിൽ കീശ കാലിയാകാതെ വിലക്കുറവിൽ വിശപ്പടക്കണമെന്നു ആഗ്രഹിക്കുന്നവരാണ് അധികം പേരും.അവർക്കെല്ലാം ഇന്ന് പ്രിയങ്കരമാവുകയാണ് നഗരത്തിലെ അഞ്ചു രൂപ ചപ്പാത്തിശാലകൾ . ഇവിടെ ഒരു ചപ്പാത്തിക്ക് അഞ്ചു രൂപ മാത്രം . കൂടെ കറിയും വേണമെങ്കിൽ കിട്ടും . ഇരുപതു രൂപയാണ് അതിനു ഈടാക്കുന്നത് .നോൺ വെജ്
ആണെങ്കിൽ അല്പംകൂടി വില കയറുമെന്നുമാത്രം . ചിലയിടങ്ങളിൽ ചപ്പാത്തി മാത്രമല്ല പെറോട്ട , നൂൽപുട്ട് , വെള്ളയപ്പം എന്നിവയൊക്കെ ഉണ്ടുതാനും .വിഭവങ്ങൾ പലതാണുയെങ്കിലും വില ചപ്പാത്തിക്ക് തുല്യം തന്നെ . ചൂടാറാത്ത വിഭവങ്ങൾ ,മാന്യമായ ഉൽപ്പന്നം ,മാന്യമായ വില ,ഇത്രയും പോരെ മൗത് പബ്ലിസിറ്റി കിട്ടാൻ . അതുതന്നെയാണ് നഗരത്തിലെ അഞ്ചു രൂപ ചപ്പാത്തി കടകളുടെ വിജയവും . രാവിലെയും വൈകിട്ടും ഈ കടകളുടെ മുന്നിൽ ഉപഭോക്താക്കളുടെ എണ്ണം ഏറുകയാണിപ്പോൾ . പ്രത്യേകിച്ചും നഗരത്തിലെ ജോലി തിരക്ക് കഴിഞ്ഞു വരുന്നവർ ഇവിടങ്ങളിൽ നിന്നും ഒരു പൊതിയും വാങ്ങി മടങ്ങുമ്പോൾ കീശ ചെറുതായില്ലെന്ന
സംതൃപ്തിയും ഒരുദിവസത്തെ കാര്യം കുശലായിയെന്ന മട്ടുംമാണ് .ഹോട്ടലുകളും തട്ടുകടകളും നിറഞ്ഞു നിൽക്കുന്ന നഗരത്തിൽ പരീക്ഷണാർത്ഥം മറുനാട്ടുകാരാണ് ഈ സംരഭം ചെറുതായിയൊന്നു ഉൾപ്രദേശങ്ങളിൽ തുടങ്ങിവച്ചത് .അവരാകട്ടെ ലക്ഷ്യമിട്ടതു ദിവസേന വന്നു പോകുന്ന കൂലി തൊഴിലാളികളെയുമാണ് .
ഇതോടെ പലരും ഈ രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു . ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള അഞ്ചു രൂപ ചപ്പാത്തി കടയിൽ ഒരു ദിവസം ആയിരത്തിൽപരം ചപ്പാത്തി ചിലവാകുന്നതായി ഉടമ വിനോദ് പറഞ്ഞു .ഇവിടെ പത്തോളം തൊഴിലാളികളാണ് നിർമ്മാണത്തിനുള്ളത് . മാത്രവുമല്ല യന്ത്രത്തിന്റെ സഹായമില്ലാതെയാണ് ചപ്പാത്തി ഉപഭോതാവിന്റെ കണ്മുന്നിൽ ഉണ്ടാക്കുന്നതും . ചപ്പാത്തി കടകൾ നിരവധി ഉണ്ടെങ്കിലും തിന്നാൻ തയാറായവ ഉണ്ടാക്കി വിൽപ്പന നടത്തുന്നത് കുറവാണു . അതുകൊണ്ടു തന്നെ അഞ്ചു രൂപ ചപ്പാത്തി ശാലകൾ സാധാരണക്കാരുടെയിടയിൽ ട്രെന്റായി കഴിഞ്ഞു .