asan
പൊന്നൂരുന്നി ഗ്രാമീണഗ്രന്ഥശാലസംഘടിപ്പിച്ച നിരൂപകസദസ്സിൽ പ്രരോദനത്തിലെ ആശാന്റെ കാവ്യകല എന്ന വിഷയത്തിൽ ഇ.കെ.മുരളീധരൻമാസ്റ്റർ പ്രഭാഷണം നടത്തുന്നു.എം.കെ.ശശീന്ദ്രൻ,കെ.പി.അജിത്കുമാർ,കെ.വി.അനിൽകുമാർ എന്നിവർ സമീപം.

വൈറ്റില:എ.ആർ.രാജരാജവർമ്മയുടെ ആകസ്മിക ദേഹവിയോഗത്തിൽ അഗാധദുഖം പൂണ്ട കുമാരനാശാൻ രചിച്ച പ്രരോദനം എന്ന വിലാപകാവ്യത്തിന്റെ നൂറാം വർഷത്തിൽ പൊന്നൂരുന്നി ഗ്രാമീണഗ്രന്ഥശാലസാഹിത്യ നിരൂപകസദസ്സ് നടത്തി.കുമാരനാശാനും എ.ആർ.രാജരാജവർമ്മയും എന്ന വിഷയത്തിൽ കെ.പി.അജിത്കുമാറും,പ്രരോദനത്തിലെ ആശാന്റെ കാവ്യകലഎന്നവിഷയത്തിൽ ഇ.കെ.മുരളീധരൻമാസ്റ്ററും,മലയാളവിലാപകാവ്യങ്ങൾ എന്നവിഷയത്തിൽ കെ.വി.അനിൽകുമാറും പ്രഭാഷണങ്ങൾ നടത്തി.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രന്ഥശാല സെക്രട്ടറികെ.കെ.ഗോപിനായർ,എം.വി.പ്രസന്നടീച്ചർ എന്നിവർ സംസാരിച്ചു.