കൊച്ചി: ആദായനികുതി വകുപ്പിൽ നിന്ന് വിരമിച്ചവരുടെയും ഫാമിലി പെൻഷണർമാരുടെയും പരാതികൾക്ക് പരിഹാരമുണ്ടാക്കാനായി 23 ന് രാവിലെ പത്തുമുതൽ ഉച്ചയ്‌ക്ക് ഒന്നുവരെ കൊച്ചിയിലെ ഐ.എസ്.പ്രസ് റോഡിലെ സി.ആർ.ബിൽഡിംഗിലെ തനിമ ഹാളിൽ പെൻഷൻ അദാലത്ത് നടത്തും. അപേക്ഷകൾ 16 നകം കൊച്ചി ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിലെ സോണൽ അക്കൗണ്ട് ഓഫീസർക്ക് നൽകണമെന്ന് ഇൻകംടാക്സ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ: 9947975028.