കൊച്ചി: സംസ്ഥാന ഫാർമസി കൗൺസിൽ അന്താരാഷ്ട്ര സയന്റിഫിക് സെമിനാർ ആഗസ്റ്റ് മൂന്നിന് കൊച്ചി ഐ.എം.എ ഹൗസിൽ നടക്കും. ഫാർമസി മേഖലയിലെ ഏറ്റവും നൂതനമായ വിഷയങ്ങളെപ്പറ്റിയും പുതിയ വികാസങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിനാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഫാർമസി കൗൺസിൽ പ്രസിഡന്റ് ഡോ ബി സുരേഷ് ഉദ്ഘടനം നിർവഹിക്കും. സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി നവീൻ ചന്ദ് അദ്ധ്യക്ഷത വഹിക്കും. ഫാർമസി രംഗത്തെ നൂതന ശാസ്ത്രീയ വിഷയങ്ങളിൽ കേരളത്തിലെ ഫാർമിസിസ്റ്റുകൾക്ക് പ്രത്യക പരിശീലനം നൽകുവാനും ഫാർമസി കൗൺസിൽ മുൻകൈ എടുക്കും. ജനറൽ കൺവീനർ കെ.ആർ ദിനേശ് കുമാർ, സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി നവീൻ ചന്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.