പട്ടിമറ്റം: ചെങ്ങര ഗ്രാമോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി കോച്ചിംഗ് തുടങ്ങുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ഞായറാഴ്ചകളിൽ 2 മുതൽ 5 വരെയാണ് പരിശീലനം. വിശദ വിവരങ്ങൾക്ക് 9446687283, 9447435485,9447050251 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.