കോലഞ്ചേരി: ബൈക്കിന് മുൻപിലേക്ക് ചാടിയ പട്ടിയെ വെട്ടിച്ചു മാറ്റുന്നതിനിടയിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. സൗത്ത് മാറാടി, പിറമാടം വെള്ളിഞ്ചേൽ പുത്തൻപുരയിൽ സാവിയോ ഭാസി (22) യാണ് മരിച്ചത്. ഇന്നലെ രാവിലെ 8ന് കൊച്ചി - ധനുഷ്കോട‌ി ദേശീയ പാതയിൽ കോലഞ്ചേരിക്കടുത്ത് പുതുപ്പനം കനാൽ വളവിൽ വച്ചായിരുന്നു അപകടം. വൈറ്റില എഫ്.സി.ഐ ജി.ബി.എസ് കമ്പനി ജീവനക്കാരനാണ്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. റോഡിനു കുറുകെ വന്ന പട്ടിയെ കണ്ട് ബൈക്ക് വെട്ടിച്ചു മാറ്റുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗത്തെ ടയറിൽ ബൈക്കിടിച്ച് റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സാവിയോയെ കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതാവ് ഷൈബി സഹോദരൻ സാനിയോ