മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ 100ശതമാനം വിജയം നേടിയ ഈസ്റ്റ് മാറാടി ഗവ ഹയർ സെക്കൻഡറി സ്‌കൂളിനുള്ള പി.വി.എബ്രഹാം മെമ്മോറിയൽ അവാർഡ് ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങിൽ എൽദോഎബ്രാഹാം എം എൽ എ സമ്മാനിക്കും. ജില്ലയിൽ ഏറ്റവും മികച്ച വി.എച്ച്.എസ്.ഇയായി തിരഞ്ഞെടുത്ത ഈസ്റ്റ് മാറാടി വി.എച്ച്.എസ്.ഇയ്ക്കുള്ള പി.വി.പൗലോസ് മെമ്മോറിയൽ അവാർഡും ചടങ്ങിൽ എം എൽ എ സമ്മാനിക്കും. പോൾ പൂമറ്റം അദ്ധ്യക്ഷത വഹിക്കും.