mla-file
അന്നൂർ ദന്തൽ കോളേജിന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലനാട് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഡെന്റ് ഒ ഫെസ്റ്റ് 2019” ദന്തൽ എക്സിബിഷൻ പെരുമ്പാവൂർ എം എൽഎ എൽദോസ് കുന്നപ്പിള്ളി ഉൽഘാടനം ചെയ്യുന്നു..

മുവാറ്റുപുഴ: അന്നൂർ ദന്തൽ കോളേജിന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലനാട് ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ ഓറൽ ഹൈജീൻ ഡേ യോടനുബന്ധിച്ചു അന്നൂർ ദന്തൽ കോളേജിൽ “ഡെന്റ് ഒ ഫെസ്റ്റ് 2019” ദന്തൽ എക്സിബിഷൻ ആരംഭിച്ചു.എൽദോസ് കുന്നപ്പിള്ളി എം എൽഎ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ . ടി. എസ്. റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ ഫോറം പ്രസിഡന്റ് ജസ്റ്റീസ് ചെറിയാൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി . ഐ. ഡി. എ. മുൻ പ്രസിഡന്റ് ഡോ. ടെറി തോമസ്, കോളേജ് ഡയറക്ടർ ടി. എസ്. ബിന്യാമിൻ, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, വൈസ് പ്രിൻസിപ്പാൾ ഡോ. ലിസാ ജോർജ്, സ്റ്റുഡന്റ്സ് ഡീൻ ഡോ. ജോസ് പോൾ, ഡോ. സെന്നി തോമസ് തുടങ്ങിയവർ സംസാരിച്ചു. എക്സിബിഷന്റെ ആദ്യ ദിവസം മുവാറ്റുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകളിൽ നിന്ന് 1575 വിദ്യാർത്ഥികൾ എത്തി . എക്സിബിഷനിൽ വിവിധ ദന്തൽ, മെഡിക്കൽ വിഭാഗങ്ങളുടെ സ്റ്റാളുകളും ത്രീ ഡി മോഡലുകളും, അവതരണങ്ങളും ദന്തൽ കിറ്റ് വിതരണവും ഉണ്ട്.. എക്സിബിഷൻ ഇന്ന് സമാപിക്കും