തൃപ്പൂണിത്തുറ: കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പത്ത് വയസ്സ് മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കുള്ള കെ.കെ. രാജാ സ്മാരക കഥകളി ചൊല്ലിയാട്ട മത്സരം സെപ്തംബർ 21, 22,

(ശനി,​ ഞായർ)​ തീയതികളിൽ കളിക്കോട്ട പാലസിൽ നടക്കും . കഥകളിവേഷം വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. സെപ്തംബർ 10 നുള്ളിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് .
10 മുതൽ 15 വയസ്സു വരെ ജൂനിയർ വിഭാഗവും, 16 മുതൽ 18 വയസ്സ് വരെ സീനിയർ വിഭാഗവുമായിട്ടാണ് മത്സരം .കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും ആർ.വി വാസുദേവൻ :9447762295 .സുനോജ് പുല്ലൂർ: 8547073849 .