അങ്കമാലി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാവികസന വകുപ്പും ഐ.സി.ഡി.എസും സംയുക്തമായി കൗമാരദിനം ആചരിച്ചു. മഞ്ഞപ്ര ഗവ. ഹൈസ്‌കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ഗ്രേസി റാഫേൽ, കെ.പി. അയ്യപ്പൻ, അംഗങ്ങളായ എൽസി വർഗീസ്, റെന്നി ജോസ്, ഡോ. സംഗീത, ഡോ. ലിജ, സ്‌കൂൾ പ്രിൻസിപ്പൽ ജാസ്മിൻ റോസ്, ഹെഡ്മിസ്ട്രസ് ബിന്ദു എന്നിവർ പ്രസംഗിച്ചു.