കൊച്ചി: ഇടപ്പിള്ളി അമൃത വിദ്യാലയത്തിൽ നാളെ (ശനി) ഏകദിന ശാസ്ത്ര-ഗണിത പ്രദർശനം സംഘടിപ്പിക്കും. രാവിലെ 9 ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് പ്രിൻസിപ്പൽ ഡോ. വിശാൽ മാർവാഹ ഉദ്ഘാടനം ചെയ്യും.
വിദ്യാർത്ഥികളുടെയും സർക്കാർ വകുപ്പുളായ ഭക്ഷ്യസുരക്ഷ, ടെസ്റ്റിംഗ് ഏജൻസി, ഫയർ ആൻഡ് സേഫ്റ്റി, എക്‌സൈസ്, അമൃത ഇൻസ്റ്റിറ്റ്യൂട്ടിനലെ എമർജൻസി മെഡിസിൻ എന്നിവയുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും.