അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച കലോത്സവത്തിലെ വിജയികൾക്ക് പ്രസിഡന്റ് പി.ടി. പോൾ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് വത്സ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ എ. ജെ. അജയ്, ജനറൽ എക്സ്റ്റെൻഷൻ ഓഫീസർ പി.ഡി. അശോകൻ എന്നിവർ പ്രസംഗിച്ചു.
പ്രസംഗം, വായന, കവിതാ പാരായണം, ഉപന്യാസരചന, ചെറുകഥാരചന, കവിതാരചന എന്നീ ഇനങ്ങളായിരുന്നു മത്സരം. ബ്ലോക്ക് പഞ്ചായത്തിലെയും 8 ഗ്രാമപഞ്ചായത്തുകളിലെയും ജീവനക്കാരും അംഗനവാടി വർക്കർമാരും പങ്കെടുത്തു.