പെരുമ്പാവൂർ: എൽ.ഡി. എഫിലെ സതി ജയകൃഷ്ണൻ പെരുമ്പാവൂർ നഗരസഭ ചെയർപേഴ്‌സനായി വീണ്ടുംതിരഞ്ഞെടുക്കപ്പെട്ടു
സതി ജയകൃഷ്ണന് 11 വോട്ടും, ബി.ജെ. പി.യിലെ ഓമന സുബ്രഹ്മണ്യന് മൂന്ന് വോട്ടും ലഭിച്ചു.പി.ഡി.പി അംഗവും, സ്വതന്ത്രനും വിട്ടുനിന്നു. എൽ.ഡി എഫിന്റെരണ്ട് വോട്ടുകൾ അസാധുവായി. യു.ഡി.എഫ്. അംഗങ്ങൾ ഹാജരായില്ല സജീന ഹസൻ,നിഷ വിനയൻ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്..കഴിഞ്ഞ 30ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് കോറം തികയാത്തതിനെ തുടർന്ന് ഇന്നലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ജൂലായ് ഒമ്പതിന് യു. ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസത്തിലൂടെ പുറത്തുപോയ സതി ജയകൃഷ്ണൻ വീണ്ടും ചെയർപേഴ്‌സനായി തിരിച്ചെത്തി. യു. ഡി. എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം 13 ന് എതിരെ 14 വോട്ടുകൾക്കാണ് അന്ന് പാസായത്. ബി. ജെ. പി യും,പി. ഡി. പി. യും,സ്വതന്ത്രനും കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.രഹസ്യ അജണ്ടയുടെ ഭാഗമായിട്ടാണ് അന്ന് അവർ പിന്തുണ നൽകിയതത്രെ. പിന്നീട് നടന്നചർച്ചകളിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. 27 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് 13, യു.ഡി.എഫ്. ന് 9 , ബി.ജെ.പി.ക്ക് 3,, പി. ഡി. പി. ക്ക് ഒന്ന്, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 18 അംഗങ്ങൾ ഹാജരായി.