മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഞായറാഴ്ച വെെകിട്ട് 4 ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.യൂണിറ്റിൽ ഒരേ സമയം അഞ്ച് പേർക്ക് ഡയാലിസിസ് ചെയ്യാം. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. . ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ റിപ്പോർട്ട് അവതരിപ്പിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയായിരിക്കും. മുൻ എം എൽ എ മാരായ ഗോപി കോട്ടമുറിക്കൽ, ജോണി നെല്ലൂർ, ബാബു പോൾ, ജോസഫ് വാഴയ്ക്കൻ , നഗരസഭ വെെസ് ചെയർമാൻ പി.കെ. ബാബുരാജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജിദിലീപ്, വിവിധ ഉപസമിതി അദ്ധ്യന്മാരായ എം. എ. സഹീർ, ഉമാമത്തസലിം , സി..എം.. സീതി, പ്രമീള ഗിരീഷ് കുമാർ കൗൺസിലർമാരായ ഷെെലജ അശോകൻ , സി.എം.ഷുക്കൂർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ, ഡോ. മാത്യൂസ് നമ്പേലിൽ, ആശുപത്രി വികസന സമതി അംഗങ്ങളായ സജി ജോർജ്ജ്, കെ.എ. നവാസ്, അഡ്വ. എൻ. രമേശ്, സെബി തോമസ്, ടി. ചന്ദ്രൻ, എന്നിവർ സംസാരിക്കും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ സ്വാഗതവും ആർ.എം. ഒ ഡോ. ദിലീപ് കുമാർ വി നന്ദിയും പറയും. ഒരു ഡോക്ടർ,മൂന്ന് ടെക്‌നിഷ്യൻമാർ, പരിശീലനം ലഭിച്ച നഴ്‌സുമാർ എന്നിവരുൾപ്പെടെ 10 ജീവനക്കാരാണ് ഡയാലിസിസ് യൂണിറ്റിലുള്ളത്.
ഡയാലിസിസ് സെന്ററിൽ ആറ് മെഷീനുകൾ
ഒരണ്ണം എമർജൻസി കെയർ യൂണിറ്റ്
ഡയാലിസിസ് യൂണിറ്റിൽ10 ജീവനക്കാർ