mahila
ഉന്നാവ കൂട്ടമാനഭംഗകേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അങ്കമാലിയിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം

അങ്കമാലി: ഉന്നാവ മാനഭംഗക്കേസിലെ പെൺകുട്ടിയെ വധിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാക്കളെ ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയാ കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ഏരിയാ സെക്രട്ടറി രംഗമണി വേലായുധൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഗ്രേസി ദേവസി അദ്ധ്യക്ഷയായി. വത്സല ഹരിദാസ്, വിനീത ദിലീപ്, മേരി ആന്റണി, ലതാ ശിവൻ എന്നിവർ പ്രസംഗിച്ചു.