മൂവാറ്റുപുഴ: ആയവന ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള വാച്ച്മാന്റെ ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ്സും, സൈക്ലിംഗുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഈമാസം ആറിന് രാവിലെ 10ന് ആയവന ടെക്‌നിയ്ക്കൽ ഹൈസ്‌കൂൾ സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.