piravom
സുഷമ മാധവൻ

പിറവം: നാടിനെ മാറ്റിമറിക്കുന്ന വികസന പദ്ധതികൾ നടപ്പാക്കി ചരിത്രം കുറിക്കുകയാണ് ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ് . തനത് ഫണ്ട് കാര്യമായി ഇല്ലാതിരുന്നിട്ടും ആസൂത്രണമികവിലൂടെ വികസനം എത്തിക്കുവാനുള്ള ശ്രമം ഒരു നാടിനാകെ മാതൃകയാവുകയാണ്. പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ മുഴുവൻ പഞ്ചായത്തംഗങ്ങളേയും ഒരു കുടക്കീഴിൽ അണിനിരത്തി നേട്ടം കൊയ്യുന്നു.

ലൈഫ് ഭവന പദ്ധതിയിൽ വീടുകൾ ഇല്ലാതിരുന്ന 17 പേർക്ക് കൂടി പദ്ധതിയിൽ തുക അനുവദിച്ച് വീടുകൾ പൂർത്തിയാക്കി.

ഒട്ടനവധി കുടുംബങ്ങൾക്ക് വീട് മെയിൻറനൻസിനും മുൻ വർഷങ്ങളിൽതുക അനുവദിച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്ന് കൊടുക്കുവാൻ കഴിയാതിരുന്നവർക്ക് ജനകീയ സഹകരണത്തോടെ സഹായം എത്തിച്ചു.കഴിഞ്ഞ നാലു രണ്ട് കോടി 25 ലക്ഷം രൂപയാണ് തൊഴിലുറപ്പിനായി ഇവിടെ ചെലവഴിച്ചത് .640 കുടുംബങ്ങൾക്ക് സമ്പൂർണ തൊഴിൽ ദിനങ്ങൾ നൽകി. അതിനൊപ്പം 340 കുടുംബങ്ങൾക്ക് 150 തൊഴിൽ ദിനങ്ങൾ വേറെയും.

ഗ്രാമീണ റോഡുകളും തൊഴിലുറപ്പിൽ പെടുത്തി നന്നാക്കിഹരിത കേരളം മിഷനുമായി സഹകരിച്ച് പത്ത് ജലസേചന കുളങ്ങൾ,അറുപതോളം കിണറുകൾ എന്നിവ നിർമ്മിച്ചു. പാവപ്പെട്ട 60 കുടുംബങ്ങൾക്ക് വ്യക്തിഗത ശൗചാലയങ്ങൾ . മാലിന്യ സംസ്കരണത്തിന് കമ്പോസ്റ്റ് ടാങ്കുകൾ സ്ഥാപിച്ച പഞ്ചായത്ത് ഒഴുക്കു നിലച്ച ഓടകളെല്ലാം നന്നാക്കി.പട്ടികജാതി പട്ടികവർഗ്ഗക്കാരുടെ വികസനത്തിനായി അനുവദിച്ച ഫണ്ട് മുഴുവൻ ചെലഴിച്ചു.

വികസനത്തിന്റെ വഴിയിൽ വേറിട്ട് സഞ്ചരിച്ച പാമ്പാക്കുടയ്ക്ക് ലഭിച്ച ഐ .എസ്.ഒ. അംഗീകാരത്തിന്റെ പ്രഖ്യാപനം ഇന്ന്പഞ്ചായത്ത് ഹാളിൽ നടക്കുംവിവിധ പദ്ധതികളുടെ ഉദ്ഘാടനവുംനടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ, വൈസ് പ്രസിഡന്റ് തങ്കച്ചൻ കുര്യാക്കോസ് ,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിക്കും

തൊഴിലുറപ്പിൽ റെക്കോർഡ് നേട്ടം

12 ഏക്കർ തരിശിൽസ്ഥലത്ത് കൃഷിയിറക്കി

പാമ്പാക്കുടഭവനരഹിതരില്ലാത്ത പഞ്ചായത്തായി