വൈപ്പിൻ: കൊച്ചി നഗരത്തിൽ നിന്ന് ഞാറക്കലിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി തിരുകൊച്ചി സർവീസ് നായരമ്പലം കുഴൽക്കിണർ മൈതാനം വരെ നീട്ടണമെന്നും നായരമ്പലത്തുള്ള റവന്യൂഭൂമിയിൽ സബ് ഡിപ്പോ സ്ഥാപിക്കണമെന്നും മനുഷ്യാവകാശ സംരക്ഷണസമിതി ആവശ്യപ്പെട്ടു. എല്ലാ ബസുകൾക്കും കയറിയിറങ്ങുന്നതിനും പാർക്ക് ചെയ്യുന്നതിനും നായരമ്പലത്ത് സൗകര്യമുണ്ട്. വൈപ്പിൻ റൂട്ടിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്നും സർവീസ് ചെറായിവരെയും ചെറായിയിൽ നിന്ന് ആലുവയിലേക്കും നീട്ടണമെന്നും സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, എസ്. ശർമ്മ എം.എൽ.എ, ഡി.ടി.ഒ താജുദ്ദീൻ എന്നിവർക്ക് സമിതി ചെയർമാൻ പോൾ ജെ മാമ്പിള്ളി നിവേദനം സമർപ്പിച്ചു.