വൈപ്പിൻ:പി.എസ്.സി പരീക്ഷാ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുക, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കുക, വൈപ്പിൻ തീരത്ത് പുലിമുട്ടുകളും കടൽഭിത്തികളും നിർമ്മിക്കുക, തീരദേശറോഡ് യാഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്തുകോൺഗ്രസ് വൈപ്പിൻ നിയോജകമണ്ഡലം കമ്മിറ്റി ഉപവാസ സമരം നടത്തി. കെ.പി.സി.സി സെക്രട്ടറി എം.വി. പോൾ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജസ്റ്റിൻ, കെ.ജി. ഡോണോ, വി.എസ്. സോളിരാജ്, എം.ജെ. ടോമി, പ്രസൂൺ, കെ.എം. മധു, ജോസഫ് മാർട്ടിൻ, ദീപക് ജോയ് എന്നിവർ പ്രസംഗിച്ചു.