ആലുവ: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയും പൂർവ്വ വിദ്യാർത്ഥി - അദ്ധ്യാപക സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന 'വിജയോത്സവം 2019' ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യാതിഥിയും പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് വിശിഷ്ടാതിഥിയുമായിരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഷീബ ജോസ്, സി.ജി. വേണു, ടി.കെ. ഷാജഹാൻ, കെ. ശകുന്തള, വി.പി. മിനി, കെ.പി. പത്മിനി, ജി. അജിതകുമാരി എന്നിവർ സംസാരിക്കും.