hospital
അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക മുലയൂട്ടൽ വാരാചരണം മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ ഗ്രേസി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും ഇന്ത്യൻ പീഡിയാട്രിക് അക്കാഡമിയും സംയുക്തമായി ലോക മുലയൂട്ടൽ വാരാചരണത്തിന് തുടക്കം കുറിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റർ പ്രദർശനം നഗരസഭാ സെക്രട്ടറി ബീന എസ്.കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പീഡിയാട്രിക് അക്കാഡമി പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, ഡോ. സോളി മാനുവൽ, ഡോ. മേരിക്കുട്ടി ഇല്ലിക്കൽ, പ്രൊഫ. പ്രിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.