തൃക്കാക്കര: എറണാകുളം ജില്ലാ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പ് പദ്ധതിയായ വിജയഭേരിയിൽ ആനുകൂല്യം ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് തുടർ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അർഹരായവർ കോഴ്സ് തുടരുന്നുണ്ട് എന്ന് തെളിയിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം നാളെ (ശനി) രാവിലെ 9.30ന്
കാക്കനാട് ജില്ലാ പഞ്ചായത്തിൽ അപേക്ഷ നൽകണം. ഫോൺ: 0484 2422256.