വൈപ്പിൻ: കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ചെറായി സഹോദരൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ സാഹിത്യകാരനും പത്രാധിപരുമായിരുന്ന പി.കെ. ബാലകൃഷ്ണനെ അനുസ്മരിച്ചു. സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അംഗം ഡോ. കെ.കെ. ജോഷി, താലൂക്ക് സെക്രട്ടറി ഒ.കെ. കൃഷ്ണകുമാർ, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, എ.എ. മുരുകാനന്ദൻ, എം.ആർ. സുരേന്ദ്രൻ, ശിവദാസ് നായരമ്പലം എന്നിവർ സംസാരിച്ചു. തുടർന്ന് രാജസ്ഥാൻ നാടോടി നൃത്തവും അരങ്ങേറി.