കൂത്താട്ടുകുളം: നഗരസഭ പരിധിയിൽ പുകയില ലഹരി ഉത്പ്പന്നങ്ങൾ വിൽപ്പന നടത്തുന്ന കടകൾക്കെതിരെ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി കൂത്താട്ടുകുളം ടൗണിൽ ഹൈസ്‌കൂൾ റോഡിൽ സ്ഥിതി ചെയ്തിരുന്ന പെട്ടിക്കട നീക്കംചെയ്തു ,എക്‌സൈസ് ,പോലീസ്, ഉദ്യോഗസ്ഥർ പല തവണ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട് ,ഇവർ നൽകിയറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുൻസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം നടപടിയെടുത്തത് .പുകയില ഉൽപ്പന്നങ്ങളും ലഹരിപദാർത്ഥങ്ങളും വിൽക്കുന്ന മറ്റു കടകളും നിരീക്ഷണത്തിലാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ റോയ് ഏബ്രഹാം അറിയിച്ചു