കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്‌കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിന്റെ ഉദ്ഘാടനം കൂത്താട്ടുകുളം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് നിർവഹിച്ചു പിടിഎ പ്രസിഡന്റ് ജോൺസൺ തോമസ് അദ്ധ്യക്ഷനായി .ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി അബ്രഹാം സ്വാഗതം പറഞ്ഞു. ടി ടി ഐ പ്രിൻസിപ്പൽ ഷാജു കെ എം ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുബി കെ.ടി. ,ജിലു എന്നിവർ സംസാരിച്ചു.