എറണാകുളം ടൗൺ ഹാൾ: ക്യൂബൻ ഐക്യദാർഢ്യ സമ്മേളനവും ചെ ഗുവേരയുടെ മകൾ ഡോ. അലെയഡ ഗുവേരയ്ക്ക് സ്വീകരണവും. ഉദ്ഘാടനം എം.എ. ബേബി. ഉച്ചയ്ക്ക് മൂന്നിന്.
സി.എം.എഫ്.ആർ.ഐ : മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്റർ പ്രകാശനം. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. രാവിലെ 11 ന്.
ഇടപ്പള്ളി ചങ്ങമ്പുഴ ഗ്രന്ഥശാല : ഗസൽ ഗായകൻ ഉമ്പായി അനുസ്‌മരണം. ജസ്റ്റിസ് കെമാൽപാഷ, വേണു വി. ദേശം എന്നിവർ പങ്കെടുക്കും. വൈകിട്ട് ആറിന്.
കൊച്ചി കപ്പൽശാല : തൊഴിൽ നിയമഭേദഗിക്കെതിരെ സംയുക്ത തൊഴിലാളി മാർച്ചും ധർണയും. രാവിലെ 7.30 ന്.
എറണാകുളം ശിവക്ഷേത്രം : ഭാവയാമി രഘുരാമം പ്രഭാഷണം. രാമചന്ദ്രൻ ചെറുവള്ളി. വൈകിട്ട് 5.30 ന്.
കാക്കനാട് പടമുകൾ ഖേൽ ബാഡ്മിന്റൺ അക്കാഡമി : പി.എൻ.ബി മെറ്റ്ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്. ഉദ്ഘാടനം രാവിലെ 11ന്.
ഡർബാർ ഹാൾ കലാകേന്ദ്രം : ടി.കെ. ഹരീന്ദ്രന്റെ ചിത്രപ്രദർശനം. ഉദ്ഘാടനം പ്രൊഫ. എ. അജയകുമാർ. വൈകിട്ട് 5.30 ന്.