joshy-don-bosco
പുരോഗമന കലാസാഹിത്യ സംഘം വാഴക്കുളം യൂണിറ്റ് രൂപീകരണം ജോഷി ഡോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: അടൂർ ഗോപാലകൃഷ്ണനെതിരെയുള്ള ഭീഷണിയിൽ പുരോഗമന കലാസാഹിത്യ സംഘം വാഴക്കുളം യൂണിറ്റ് സമ്മേളനം പ്രതിഷേധിച്ചു. യൂണിറ്റ് രൂപീകരണ സമ്മേളനം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജി. ശശിധരൻ അദ്ധ്യക്ഷനായി. കെ. രവിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ഷാജി സരിഗ, എ.കെ. മുരളി, വിജി സണ്ണി, രവിത ഹരിദാസ്, ജി.എൻ. മോഹനൻ എന്നിവർ സംസാരിച്ചു. കവിയരങ്ങ് പ്രൊഫ. ജൂലിയ ഡേവിഡ് ഉദ്ഘാടനം ചെയ്തു.