പെരുമ്പാവൂർ: പൊതുമരാമത്ത് വകുപ്പിന്റെ പെരുമ്പാവൂർ റോഡ് സെക്ഷന്റെ പരിധിയിലുള്ള അനധികൃതമായ നിർമാണങ്ങൾ, വഴിയോര കച്ചവടങ്ങൾ, പെട്ടിക്കടകൾ തുടങ്ങിയവ സ്വയം നീക്കണം. അല്ലെങ്കിൽ ആറാംതീയതി മുതൽ അവ നീക്കം ചെയ്യും. ചെലവാകുന്ന തുക അതാതു കക്ഷികളിൽ നിന്ന് ഈടാക്കുമെന്ന് പെരുമ്പാവൂർ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.