shuhaib-murder
shuhaib murder

2018 ഫെബ്രുവരി 12: ഷുഹൈബിനെ വെട്ടിക്കൊന്നു

ഫെബ്രുവരി 18: മുഖ്യപ്രതികളായ ആകാശ് തില്ലങ്കേരി, രജിൻരാജ് എന്നിവർ അറസ്റ്റിൽ

ഫെബ്രുവരി 19: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ഫെബ്രുവരി 24: പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. നാലു പ്രതികൾ കൂടി അറസ്റ്റിൽ

ഫെബ്രുവരി 27: സി.ബി.ഐ അന്വേഷണത്തിനായി മാതാപിതാക്കൾ ഹർജി നൽകി

മാർച്ച് അഞ്ച്: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ.

മാർച്ച് ഏഴ്: അന്വേഷണം സി.ബി.ഐക്കു വിട്ട് സിംഗിൾബെഞ്ചിന്റെ വിധി

മാർച്ച് 23: സർക്കാരിന്റെ അപ്പീലിൽ സിംഗിൾ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്‌തു

മേയ് 14: ആദ്യ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിച്ചു

ജൂലായ് 27: ഇതിനെതിരെ ഹർജിക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു

2019 ജനുവരി ഒന്ന് : അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ആഗസ്റ്റ് രണ്ട്: സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി

അന്വേഷണമിങ്ങനെ

 15 അംഗ സംഘമാണ് അന്വേഷിച്ചത്.

 കണ്ണൂർ ജില്ലാ പൊലീസ് മേധാവി അന്വേഷണം നിരീക്ഷിച്ചു.

 സി.പി.എം ഭാരവാഹികളുടേതടക്കം ഒരു ലക്ഷം ഫോൺ കാളുകൾ പരിശോധിച്ചു.

 പ്രതികൾ നേതാക്കളെ വിളിച്ചോ എന്നറിയാൻ 168 കോൾ ഡേറ്റ റെക്കാഡുകൾ പരിശോധിച്ചു.

 രണ്ട് വാളുകളും മഴുവും പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും പിടിച്ചെടുത്തു

 210 സാക്ഷികളുടെ മൊഴിയെടുത്തു. ഇവരെ പ്രോസിക്യൂഷൻ സാക്ഷികളാക്കി.