കൊച്ചി : നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ബോണസ് നൽകാൻ നിയമനടപടികൾ സ്വീകരിക്കുക, സെസ് പിരിവ് ഊർജിതമാക്കുക, ക്ഷേമനിധി പെൻഷനൊപ്പം അർഹരായവർക്ക് സാമൂഹ്യ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഈമാസം 20, 21,22 തീയ്യതികളിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും നടത്തും.
മാർച്ചിൽ പങ്കെടുക്കാൻ ജില്ലാ കൺസ്ട്രഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി ) ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി ടി.എൻ. ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.വി. ശശി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.പി. രാധാകൃഷ്ണൻ, ഷാജി ഇടപ്പള്ളി, ടി. രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.