pravasi
കേരള പ്രവാസി സംഘത്തിന്റെ മെമ്പർക്ഷിപ്പ് എം.കെ. നാസറിന് നൽകി എൽദോ എബ്രഹാം എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു. കെ.എസ് . റഷീദ്, അഫ്സൽ, സുധീർ വെള്ളേകാട്ട് എന്നിവർ സമീപം.

മൂവാറ്റുപുഴ: കേരള പ്രവാസി സംഘത്തിന്റെ മൂവാറ്റുപുഴ ഏരിയാതല മെമ്പർഷിപ്പ് വിതരണം എൽദോ എബ്രഹാം എം.എൽ. എ ഉദ്ഘാടനം ചെയ്തു. എം.കെ. നാസർ ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. പായിപ്ര സഹകരണബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് മുഖ്യ പ്രഭാഷണം നടത്തി. പായിപ്ര മേഖലാ സെക്രട്ടറി അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. സുധീർ വെള്ളേകാട്ട് സ്വാഗതം പറഞ്ഞു.