കൊച്ചി : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) വരാപ്പുഴ അതിരൂപത പ്രസിഡന്റും വിൻസെന്റ് ഡി പോൾ സൊസൈറ്റി നേതാവുമായിരുന്ന ജോസ് തോമസ് കാനപള്ളി അനുസ്മരണ സമ്മേളനം മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു.
കെ.എൽ.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അദ്ധ്യക്ഷത വഹിച്ചു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം പ്രഭാഷണം നടത്തി. ജോസഫ് ജൂഡ് അനുസ്‌മരണ പ്രഭാഷണം നടത്തി.