മൂവാറ്റുപുഴ: സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെയും മൂവാറ്റുപുഴ അഡീഷണൽ ഐ.സി ഡി.എസിന്റെയും ആഭിമുഖ്യത്തിൽ ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കൗൺസലിംഗ് സെല്ലിന്റെ സഹകരണത്തോടെ കൗമാര ദിനാചരണം നടത്തി. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്തു മാസിക, കൈയെഴുത്തു പത്രം, അനീമിയ സ്‌ക്രീനിംഗ്, ഹെൽത്ത് ചെക്കപ്പ്, സൈബർ ബോധവത്കരണം, സംവാദം, സമ്മാനദാനം തുടങ്ങിയവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു ബേബി ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച. പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ. സജികുമാർ, സി.ഡി.പി.ഒ ജയന്തി പി. നായർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ അമിത, സൂസമ്മ സി.ഡി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ്‌കുമാർ, ശോഭന എം.എം, ഡോ. അബിത രാമചന്ദ്രൻ, സ്‌കൂൾ കൗൺസിലർ ഹണിവർഗീസ്, കരിയർ മിസ്ട്രസ് കൃഷ്ണപ്രിയ, റനിത ഗോവിന്ദ്, രതീഷ് വിജയൻ, സിലി ഐസക്, ആശ വിജയൻ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി. സമീർ സിദ്ദീഖി എന്നിവർ സംസാരിച്ചു.