കൊച്ചി : കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) എം.എസ്.സി ഫിസിക്കൽ ഓഷ്യനോഗ്രഫി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് തിങ്കളാഴ്ച (ആഗസ്റ്റ് 5) സ്‌പോട്ട് അഡ്മിഷൻ നടത്തും.

ജനറൽ (1), എസ്.ടി (1), മത്സ്യതൊഴിലാളികളുടെ മക്കൾ (2), എൻ.ആർ.ഐ (2) എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും. രാവിലെ 10 ന് പനങ്ങാട് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് അക്കാഡമിക് വിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക് : www.kufos.ac.in, ഫോൺ : 9447508065