kseb
കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) അവകാശ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം സർക്കിൾ ഓഫീസിന് മുന്നിൽ ചേർന്ന സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.സി. മണി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ഒഴിവുകൾ നികത്തുക, പ്രമോഷനുകൾ നടത്തുക, ഷിഫ്‌റ്റ് ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുക, കരാർ വ്യവസ്ഥകൾ നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) അവകാശ സംരക്ഷ ദിനം ആചരിച്ചു.

എറണാകുളം ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിലേക്ക് പ്രകടനം നടത്തി. അവകാശ സംരക്ഷണ യോഗം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.സി. മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആൻസൽ സേവ്യർ അദ്ധ്യക്ഷത വഹിച്ചു.