മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ് സ്കൂളിൽ ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രേംചന്ദ് ജന്മദിനാഘോഷം ബി.ആർ.സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ സിജി ബാലാജി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സജികുമാർ കെ. കാവിൽ, ബി.ആർ.സി. ക്ലസ്റ്റർ കോർഡിനേറ്റർ ജയശ്രീ, സീനിയർ അസിസ്റ്റന്റ് ശോഭന എം.എം., അദ്ധ്യാപകരായ ഗ്രേസി കുര്യൻ, ഷീബ എം. ഐ , പ്രീന ജോസഫ്, ഷീന ബഷീർ, എന്നിവർ സംസാരിച്ചു. ക്വിസ് മത്സരവും പ്രേംചന്ദിന്റെ രചനകളെ പരിചയപ്പെടുത്തുന്ന ചാർട്ട് പ്രദർശനവും ഉണ്ടായിരുന്നു. നന്ദന പ്രേംചന്ദിന്റെ ജീവചരിത്രം പരിചയപ്പെടുത്തി. ഹിന്ദി ക്ലബ് അംഗങ്ങളായ അനഘ കെ. എസ്. സ്വാഗതവും വൈഷ്ണവ് ബിനു നന്ദിയും പറഞ്ഞു . ഹിന്ദിക്ലബ് കോ ഓർഡിനേറ്റർ എം.പി. ഗിരിജ നേതൃത്വം നൽകി.