മൂവാറ്റുപുഴ: പുരോഗമന കലാസാഹിത്യ സംഘം മുളവൂർ യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റിഅംഗം ബോബി പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജേക്കബ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.ആർ. ജനാർദ്ദനൻ മുഖ്യ പ്രഭാഷണം നടത്തി. ടി.എ. ബേബി, സി.സി. ഉണ്ണിക്കൃഷ്ണൻ, ഉബൈസ് എന്നിവർ പ്രസംഗിച്ചു. കുമാർ കെ മുടവൂർ നാടൻപാട്ടുകൾ അവതരിപ്പിച്ചു. സ്‌കൂൾകുട്ടികൾക്കായി സാഹിത്യക്വിസ് നടത്തി. ഭാരവാഹികളായി ജേക്കബ് ജോൺ (പ്രസിഡന്റ്), ബിനി മുരളി (വൈസ് (പ്രസിഡന്റ്), ടി.എ. ബേബി (സെക്രട്ടറി), ഒ.പി. കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറി), എം.പി. രാജപ്പൻ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.