ഇടപ്പള്ളി : കിലോയ്ക്ക് നൂറുകടന്നാലെന്ത്, ശീമച്ചക്കയോടുള്ള പ്രിയത്തിനു ഒരു കുറവുമില്ല. വഴിയോര വിപണികൾ കീഴടക്കുകയാണ് ശീമച്ചക്കകൾ. നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും വണ്ടിക്കടകൾക്ക് ശീമച്ചക്ക സീസണാണ്. ഡിമാൻഡുമേറെ. കിലോയ്ക്ക് നൂറു മുതലാണ് വില. കീടനാശിനി പ്രയോഗങ്ങളൊന്നും ഇല്ലാത്തതിനാൽ
ജൈവപച്ചക്കറി പ്രേമികൾക്കും പ്രിയം. മറ്റു
ജില്ലകളിൽ നിന്നും ശീമച്ചക്കകൾ കൊച്ചിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. മഴക്കാലം തുടങ്ങുന്നതോടെയാണ് സാധാരണ സീസൺ. വിദേശിയായതിനാലാണ് ശീമപ്ളാവും ശീമച്ചക്കയുമെന്ന് പേരുവന്നത്. കടച്ചക്കയെന്നാണ് നാടൻപേര്.