പറവൂർ : പറവൂർ താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ സജീകരിച്ച എക്സ്റേ യൂണിറ്റ്, ജലശുചീകരണ പ്ലാന്റ് എന്നിവ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെർപേഴ്സൺ ജെസി രാജു അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പിൽ, ടി.വി. നിഥിൻ, ജലജ രവീന്ദ്രൻ, വി.എ. പ്രഭാവതി, ഡെന്നി തോമസ്, കെ.എ. വിദ്യാനന്ദൻ, ഷീബ പ്രതാപൻ, എൻ.എസ്. അനിൽകുമാർ, ഡോ. ശ്രീവത്സ്, ഡോ.പി.ആർ. ഷാജി തുടങ്ങിയവർ സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ.എ. ബീനയ്ക്കു യാത്രഅയപ്പ് നൽകി.