പള്ളുരുത്തി: ട്യൂഷൻ ക്ളാസിൽ മർദ്ദനമേറ്റ് പതിനാലുകാരിയെ കരുവേലിപ്പടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പടപ്പിലാണ് സംഭവം.
ബോർഡിൽ കണക്ക് ചെയ്യാത്തതിന് മുടിക്ക് കുത്തിപ്പിടിച്ച് കുട്ടിയുടെ തല മതിലിൽ ഇടിച്ചെന്നാണ് കേസ്. കുട്ടിയുടെ കൈയിൽ ശക്തമായി പിച്ചുകയും ചെയ്തുവത്രെ.
എസ്.പി.സി.യിൽ അംഗമായ കുട്ടി പള്ളുരുത്തി പൊലീസിൽ പരാതി നൽകി. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു. പെരുമ്പടപ്പ് കിരൺ ആശുപത്രിക്ക് സമീപം ഭാര്യയും ഭർത്താവും ചേർന്ന് നടത്തുന്ന ട്യൂഷൻ സെന്ററിലാണ് സംഭവം. ഒമ്പതാം ക്ളാസുകാരിയാണ് വിദ്യാർത്ഥിനി.