പെരുമ്പാവൂർ : റയോൺപുരം പാലം പുനർനിർമ്മിക്കാൻ നടപടി തുടരുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. പാലത്തിന്റെ സർവേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. 3 കോടി രൂപയാണ് പാലം പുനർ നിർമ്മിക്കുന്നതിന് വേണ്ടത്. പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഇപ്പോൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കലുങ്കിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായ വല്ലം പഴയപാലത്തിന്റെ സ്ഥിതി മനസിലാക്കാൻ എം.എൽ.എ എത്തി. മുനിസിപ്പൽ കൗൺസിലർമാരായ മണികണ്ഠൻ അപ്പു, അലി കെ.എം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എ മുഹമ്മദ്, എൻ.എ റഹീം, ഷാജി കുന്നത്താൻ, പി.എസ്. അബുബക്കർ, സാബിദ് ടി. ഹബീബ്, എം.ഇ നജീബ്, നിയാസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ഷിജി കരുണാകരൻ, പിയൂസ് വർഗീസ്, ദേവകുമാർ എന്നിവർ എം.എൽ.എ യോടൊപ്പം ഉണ്ടായിരുന്നു.